വൈത്തിരി: വീട്ടിലെ ചപ്പുചവറുകൾക്ക് തീ കൊടുക്കുന്നതിനിടെ പൊള്ളാലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. റിപ്പൺ പുതുക്കാട് മഹല്ലിൽ താമസിക്കുന്ന പുൽപാടൻ റസാഖിന്റെ ഭാര്യ സക്കീന (45) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. ഏപ്രിൽ 25നായിരുന്നു വീട്ടുമുറ്റത്തു വെച്ച് പൊള്ളലേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് റസാഖിന്നും പരിക്കേറ്റിരുന്നു. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മക്കൾ: ആഷിക്ക്, അഷ്‌മിൽ, ആസ്മിത. കൽപ്പറ്റ എംസിഎഫ് പബ്ലിക് സ്കൂൾ ജീവനക്കാരിയാണ് സക്കീന.