പയ്യോളി: പുഴയിൽ മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കൊളാവിപാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത്. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മത്സ്യ ബന്ധനത്തിനായി പുഴയിലേക്ക് പോയത്.

ആളില്ലാത്ത തോണി പുഴയിലൂടെ ഒഴുകുന്നതിൽ സംശയം തോന്നിയ നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു. പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് രാവിലെ 7 ഓടെ മൃതദേഹം കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: രമ.

മക്കൾ: രജീഷ് (ഇലക്ട്രിഷ്യൻ), ജിഷ (ഡോക്ടേഴ്സ് ലാബ് പയ്യോളി), രമ്യ.

മരുമക്കൾ: സുഭാഷ് കോമത്ത് (കീഴൂർ- ജന്മഭൂമി), കമലഹാസൻ (സിജു -കുഞ്ഞാവ എർത്ത് മൂവേഴ്സ് പയ്യോളി), സഗിഷ.

സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, സുധാകരൻ, ദിനേശ് ബാബു (ഇലക്ട്രീഷ്യൻ), സുരേന്ദ്രൻ, ബിനു, സരസ, ശ്യാമള, ശൈലജ, പരേതനായ രാഘവൻ.

സംസ്കാരം: ഇന്ന് വൈകീട്ട് വീട്ട് വളപ്പിൽ നടക്കും.