തിരുവനന്തപുരം: റെയില്‍വേ ഗേറ്റുകള്‍ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള 'നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. റെയില്‍വേ അടച്ചതിനു ശേഷമോ സിഗ്‌നലുകള്‍ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയുടെയും റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്