കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,17,280 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ചു 14, 660 രൂപയുമായി. 24 മണിക്കൂറിനുള്ളിൽ വിലയിൽ 1160 രൂപയാണ് കൂടിയിരിക്കുന്നത്.
ഇന്നലെ രാവിലെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയായിരുന്നു വില. ഇന്നലെ വൈകുന്നേരത്തോടെ വില വർധിച്ച് 1,16,920 രൂപയായി. സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലും ഒരു പവൻ വെള്ളിക്ക് 2850 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12045 രൂപയാണ്. പവന് 96360 രൂപയും. 14 കാരറ്റ് ഗ്രാമിന് 9380 രൂപയും പവന് 75040 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 6045 രൂപയും പവന് 48360 രൂപയുമാണ് നല്‍കേണ്ടത്.