തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. എസി മൊയ്തിനാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി.

ഇന്ന് രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭക്കുള്ളിൽ നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വി ഡി സതീശനാകും. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന്‌ നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേൽ ചർച്ച നടക്കും.