താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം  രാത്രി 11 മണിയോടെ  ഇന്നോവ കാർ ഇടിച്ച്  സ്കൂട്ടർ യാത്രികന് പരിക്ക്. തിരുവമ്പാടി തോട്ടുമാരിക്കൽ ജോബി ജോസിനാണ് സാരമായി പരിക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.