കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന്റെ പരാക്രമം. ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കൈ ഞരമ്പ് മുറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. പാസ് ഇല്ലാത്തതിനാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രിക്കുള്ളിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നാണ് പരാക്രമം നടത്തിയത്.
സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ മാറ്റി. ഭാര്യയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ കഴുത്ത് മുറിക്കുമെന്നും കൈമുറിക്കുമെന്നും പറഞ്ഞ് ഇയാള്‍ സെക്യൂരിറ്റി ജീവനകാരോട് വാക്കേറ്റം നടത്തിയെന്നും പരാതിയുണ്ട്.
മദ്യലഹരിയിലായിരുന്നു ഇയാളെന്ന് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു.