തിരുവനന്തപുരം: "വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ...’  മുഖ്യമ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ആദ്യവാചകങ്ങൾ വി.ഡി. സതീശൻ ചൊല്ലി​യപ്പോഴേക്കും തിങ്ങിനിറഞ്ഞ ച​​ന്ദ്രശേഖരൻ നായർ ​സ്റ്റേഡിയം കരഘോഷത്തൊടെ ഇളകി മറിഞ്ഞു. ദൈവനാമത്തിലായിരുന്നു സതീശന്റെ സത്യപ്രതിജ്ഞ.

‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിൻറെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനസാക്ഷിയെ മുൻനിർത്തിയും നിർവഹിക്കുമെന്നും, ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാതരത്തിലുള്ള ജനങ്ങൾക്കും നീതി ചെയ്യുമെന്നും, ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്യുന്നു.

രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മറ്റ് കക്ഷി നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.