തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. മരണപ്പെട്ട എട്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം 40 ലക്ഷം കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല് പേർക്ക് രണ്ട് ലക്ഷം വീതം എട്ട് ലക്ഷവും, സാരമായി പരിക്കേറ്റ അഞ്ച് പേർക്ക് 25000 രൂപ വീതം 1,25000 രൂപയും കൈമാറി.
രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഫോഴ്സ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ എയർ ലിഫ്റ്റിംഗിന് അടക്കമുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് പ്രധാന പരിഗണനയെന്നും പ്രതിരോധ മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.