കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റുമായ ടി.പി ദാസൻ അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 76 വയസിലാണ് അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്.
കോഴിക്കോട് മുൻ മേയറാണ്. നിലവിൽ സിപിഎം കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് ഭാര്യ. സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷന് പുറമെ ഉപാധ്യക്ഷൻ, കെടിഡിസി ഡയറക്ടർ, കല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നടക്കാവിലെ ബാബുരാജ് മ്യൂസിക് അക്കാദമി സെക്രട്ടറിയായിരുന്നു.