കൂടരഞ്ഞി: ഇരട്ടക്കൊലപാതകം നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തില്‍ വഴിത്തിരിവ്. കൂടരഞ്ഞിയില്‍ മുഹമ്മദലി കൊലപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ഇരിട്ടി സ്വദേശി മോഹനന്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

1986 കൂടരഞ്ഞിക്ക് സമീപം കരിങ്കുറ്റിയിലെ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന അവകാശവാദവുമായി മുഹഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തുകയായിരരുന്നു. മനസ്താപത്തെ തുടര്‍ന്ന് മുപ്പത്തി ഒന്‍പത് വര്‍ഷത്തിനുശേഷം വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തിയത്.

ഒരു മകന്റെ മരണവും രണ്ടാമത്തെ മകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതും ഉള്‍പ്പെടെ തന്റെ ജീവിതത്തില്‍ നടന്ന സങ്കടകരമായ പലതുമാണ് മുഹമ്മദലിയുടെ കുറ്റസമ്മതത്തിന് പ്രേരകമായത്. പൊലീസിന്റെ മുന്നില്‍ കുറ്റസമ്മതം നടത്തിയതിനു പുറമെ പൊലീസിനൊപ്പം കൂടരഞ്ഞിയിലെത്തിയ ഇയാള്‍ സംഭവം നടന്ന സ്ഥലം കാണിച്ച് കൊടുക്കുകയും ചെയ്തു.