തുറയൂർ: ഇടിഞ്ഞകടവിനും പാലച്ചുവടിനും ഇടയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം. കീഴൂർ സ്വദേശികളായ ഹനാൻ (19), ഹഫ്രാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്.

വടകരയിൽ നിന്ന് പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന ഹരേരാം ബസും എതിർദിശയിൽ വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ ബൈക്ക് യാത്രികരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോടേക്ക് മാറ്റി.