തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഭിന്നശേഷിക്കാർക്കായുള്ള പ്രധാന പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ 'സ്പർശം സാന്ത്വന' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.