കൊടുവള്ളി: കൊടുവള്ളിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് കടിയേറ്റു. കൊടുവള്ളി പാലക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരനായ രാജൻ (50) ചമൽ, KMO വിദ്യാർത്ഥി തയ്യിബ് (22), കിഴക്കോത്ത് സ്വദേശിനി
രത്നേശ്വരി (48), പാലക്കുറ്റി സ്വദേശിനി ഫാത്തിമ സുഹാന (19), vമാനിപുരം സ്വദേശിനി ഹംമ്ദ ഫാത്തിമ (14) എന്നിവർക്കാണ് റോഡിലൂടെ നടന്നുപോകുന്നതിനിടെ കടിയേറ്റത്.
വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. ഇവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.