ഉള്ള്യേരി: ഉള്ള്യേരി മുണ്ടോത്ത് തട്ടുകയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് മുണ്ടോത്ത് പള്ളിക്ക് സമീപമുള്ള നാറാത്ത് റഫീക്കിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലെ ഗ്യാസിനാണ് തീ പിടിച്ചത്.

തട്ടുകടയുടെ അടുക്കളയിലുള്ള ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് വാല്‍വ് ആളിക്കത്തുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും നഗ്‌ന രക്ഷാ സേന എത്തിയാണ് തീയണച്ചത്. ശേഷം സേന തട്ടുകടയുടെ പൂട്ട് തകര്‍ക്കുകയും ഉള്ളില്‍ കയറി സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്യുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ മടങ്ങിയത്.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഷിജി ഐ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, ജിനീഷ് കുമാര്‍,ബിനീഷ് കെ, അനൂപ് എന്‍ പി,ഹോംഗാര്‍ഡ് രാജേഷ് കെ പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.