കോഴിക്കോട്: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ബീച്ചിലെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി. സംഭവം പ്രദേശവാസികളിലും മത്സ്യതൊഴിലാളികളിലും ആശങ്കയ്ക്ക് ഇടയാക്കി. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് തോട്ടിൽ മത്സ്യങ്ങൾ ചത്ത് പൊന്തിയ നിലയിൽ കണ്ടെത്തിയത്. കടലിലേക്ക് ഒഴുക്കുള്ള തോടാണ് ഇത്.
കഴിഞ്ഞ ദിവസം തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുക്കിയിരുന്നതായി മത്സ്യതൊഴിലാളികൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പിനും ഫിഷറീസ് വകുപ്പിനും വിവരം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകൾ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും ആവശ്യം.