പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ്
കോഴിക്കോട് മെഡിക്കൽ കോളെജ്
ആശുപത്രിയിൽ ചികിത്സയിലായിരുന്ന
യുവാവ് മരിച്ചു. ചക്കിട്ടപാറയിലെ
ഓട്ടോറിക്ഷ ഡ്രൈവർ തയ്യിൽ സന്തോഷ്
മാത്യു (36) ആണ് മരിച്ചത്.
ഏപ്രിൽ 16 ന്
കടിയങ്ങാട് വെച്ച് സന്തോഷ് ഓടിച്ചിരുന്ന
ഓട്ടോറിക്ഷ ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു
അപകടമുണ്ടായത്.
അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട്
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു
ശേഷം പിന്നീട് തുടർ ചികിത്സക്ക് മെഡിക്കൽ
കോളെജ് ആശുപത്രിയിലേക്ക്
മാറ്റുകയായിരുന്നു.
പിതാവ്: മാത്യു (ജോയി).
മാതാവ്: മേരി.
ഭാര്യ: ബ്ലെസി പൂതംപാറ
കളത്തൂർ കുടുംബാംഗം. മക്കൾ: അന്ന മരിയ
ജോൺ, ആഗ്‌നസ്. സഹോദരങ്ങൾ: ബിന്ദു,
പ്രിയ, പ്രിൻസി, സനീഷ്, അഭിലാഷ്.