കൊയിലാണ്ടി: അരിക്കുളം ഊട്ടേരിയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍. ഊട്ടേരി കുന്നിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു.
ചാലില്‍ മീത്തല്‍ മുസ്തഫയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കാരയാടാണ് താമസിക്കുന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തായി അറിയിച്ചു.
ആള്‍താമസമില്ലാത്ത മലമ്പ്രദേശത്താണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.