നാദാപുരം: കല്ലുനിര പുഞ്ചയിൽ വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ണാർകണ്ടി വീട്ടിൽ കണ്ണന്റെ മകൾ ഷൈലജ (50) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിക്കും ഇന്ന് രാവിലെ 7.30 ഇടയിലാണ് സംഭവമുണ്ടായതാണെന്ന് പ്രാഥമിക വിവരം. വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷൈലജയെ ബന്ധുക്കൾ ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.