ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഒരു ഗോളിന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്.
2010 ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചുകളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്.
ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗ്ഗറ്റ് പോലും നേടാൻ കഴിയാതിരുന്ന അർജന്റീനയ്ക്ക് രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കൂന്നി കളിച്ച അർജന്റീനയ്ക്ക് പ്രതിരോധത്തിലെ അവരുടെ പ്രധാന ആയുധമായ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് പുറത്തുപോയതും തിരിച്ചടിയായി
നിശ്ചിത തൊണ്ണൂറ് മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. സ്പെയിനിന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസ് മത്സരത്തിൽ ആകെ പത്ത് മികച്ച സേവുകൾ നടത്തി റെക്കോർഡിട്ടു. ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരു ടീമിലെയും കളിക്കാർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പരേഡസിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പത്ത് പേരായി ചുരുങ്ങി. കൂടാതെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടീനസിന് പരിക്കേറ്റ് കളം വിടേണ്ടി വന്നതും അർജന്റീനയ്ക്ക് തിരിച്ചടിയായി. പകരക്കാരനായി നിക്കോളാസ് ഒറ്റാമെൻഡിയാണ് കളത്തിലിറങ്ങിയത്.
അധികസമയത്തിന്റെ ആദ്യ പകുതിയിൽ സ്പെയിൻ താരം നിക്കോ വില്യംസ് നേടിയ ഗോൾ റഫറി റദ്ദാക്കിയിരുന്നു. മൈക്കൽ മെറിനോ ഒറ്റാമെൻഡിയെ ഫൗൾ ചെയ്തതിനെ തുടർന്നാണ് വാർ പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിച്ചത്. എന്നാൽ നൂറ്റാറാം മിനിറ്റിൽ പെഡ്രോ പോറോ നൽകിയ ക്രോസിൽ നിന്നും നിക്കോയുടെ ഹെഡ്ഡർ പോസ്റ്റിലിടിച്ചു മടങ്ങിയ പന്ത് ഫെറാൻ ടോറസ് ഇടംകാല് കൊണ്ട് വലയിലാക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഗ്വിലിയാനോ സിമിയോണിക്ക് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയതോടെ അർജന്റീനയുടെ പ്രതീക്ഷകൾ അവസാനിച്ചു.