കുറ്റ്യാടി: തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനിയായ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടക്കോറേമ്മൽ നാരായണിയെയാണ് (60) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10:00 മണിക്കും ഇന്ന് രാവിലെ 7:00 മണിക്കും ഇടയിലാണ് സംഭവം നടന്നത്. കോതോടുള്ള വീടിന്റെ ഓഫീസ് മുറിയിലെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.