വടകര: വടകരയില്‍ എം.ഡി.എം.എയും കഞ്ചാവുമായി തലശ്ശേരി സ്വദേശികള്‍ പിടിയില്‍. സിറാജ്, ഷിജാസ് എന്നിവരാണ് അറസ്റ്റിലായത്. വടകര പൊലീസും റൂറല്‍ എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട ഇവര്‍ പൊലീസിനെ വെട്ടിച്ച് വടകര കുറുമ്പയില്‍ ഭാഗത്തേക്ക് പോയെങ്കിലും ഇവര്‍ സഞ്ചരിച്ച മഹേന്ദ്ര മിനി ട്രക്ക് പിന്തുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എയും 21.163 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി.

പരിശോധനയില്‍ വടകര പൊലീസിനൊപ്പം റൂറല്‍ എസ്.പി.യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി വി.വി, സി.പി.ഒ അനൂപ് സെന്‍, ചിത്രദാസ്, ശോഭിത്ത് എന്നിവരുമുണ്ടായി.