കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായി. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രുപയും വർധിച്ചിരുന്നു. 1,05,200 രൂപയായിരുന്നു പവൻ വില. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. 235 രൂപയാണ് ഗ്രാം വില.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് 33.13 ഡോളർ കൂടി 4,045.43 ഡോളറായി. 0.83 ശതമാനമാണ് വർധന.
ശനിയാഴ്ച പവന് 560 രൂപ വർധിച്ച് 1,05,080 രൂപയായിരുന്നു വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപ കുറയുകയാണ് ചെയ്തത്. 1,04,520 രൂപയായിരുന്നു അന്ന് പവൻ വില.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നു. ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് വില.