കോഴിക്കോട് : ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് രണ്ടാം പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ- കോഴിക്കോട് പാസഞ്ചർ ട്രെയിൻ സർവീസ് വെസ്റ്റ്ഹിൽ വരെയാക്കുന്നു.ചൊവ്വമുതൽ ഞായർ വരെയാണ് സർവീസ് ചുരുക്കുന്നത്.കോഴിക്കോടു നിന്ന് കണ്ണൂരേക്ക് പുറപ്പെടേണ്ട ട്രെയിൻ ഈ ദിവസങ്ങളിൽ പകൽ 2.16ന് വെസ്റ്റ്ഹില്ലിൽ നിന്നാകും യാത്ര തിരിക്കുക.