റിയാദ്∙ സൗദി അറേബ്യയിലെ ജിസാനിലും ഹുഫൂഫിലുമുണ്ടായ രണ്ടു വ്യത്യസ്ത വീട്ടുതീപിടിത്തങ്ങളിൽ വയോധികയും അമ്മയും കുട്ടികളുമടക്കം എട്ട് പേർ മരിച്ചു. അപകടങ്ങളിൽ പരുക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ജിസാൻ സാംതക്ക് സമീപമുള്ള അല്ലഖിയ ഗ്രാമത്തിലാണ് ആദ്യ സംഭവം. വീടിനുള്ളിൽ ഉയർന്ന അതിരൂക്ഷമായ പുക ശ്വസിച്ചാണ് അഞ്ച് പേരും മരിച്ചത്. വഫാ മഹ്നശി (43), മക്കളായ വസൻ (11), കയാൻ (10), സൗദ് (3), ഒരു വയസ്സുകാരി ലന എന്നിവരാണ് മരിച്ചത്. കുടുംബനാഥൻ അബ്ദുറഹ്‌മാൻ ഹസ്സൻ ദാലിഹ് മഹ്‌നശി പരുക്കേറ്റ് ആശുപത്രിയിലാണ്. പരുക്കേറ്റ അബ്ദുറഹ്‌മാനെ ആദ്യം സാംത ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജിസാൻ കിങ് ഫഹദ് സെൻട്രൽ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്