താമരശ്ശേരി: വീട്ടുമുറ്റത്ത് വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു. കോളിക്കൽ വട്ടിക്കുന്നുമ്മൽ റസീന (43) നാണ് പാമ്പുകടിയേറ്റത്.

വീടിന്റെ മുറ്റത്ത് നിന്നും ചകിരിയെടുക്കുന്നതിനിടയിലാണ് റസീനയുടെ കൈക്ക് പാമ്പുകടിച്ചത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം 108 ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.