കോഴിക്കോട്: പന്തീരങ്കാവില്‍ വിദ്യാർത്ഥി മരിച്ചത് സ്വയം വെടിവെച്ചാണെന്ന് പോലീസ്. ഇന്നലെ രാത്രിയാണ് പാറക്കുളം സ്വദേശി കാര്‍ത്തിക് (19) നെ മരിച്ച നിലയില്‍ കിടപ്പു മുറിയിൽ കണ്ടെത്തിയത്.

തൊണ്ടയാട് റൈഫിള്‍ ക്ലബിലെ അംഗമാണ് കാര്‍ത്തിക്. അതിനാല്‍ ലൈസന്‍സുള്ള തോക്ക് കാര്‍ത്തികിന്റെ കൈവശമുണ്ടായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ഗ്യാസ് ഏജൻസി നടത്തുന്ന മാതാപിതാക്കൾ കട അടച്ചു വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാർത്തിക്കിനെ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. നെറ്റിക്കാണ് കാർത്തിക്കിന് വെടിയേറ്റത്. മരണ കാരണം വ്യക്തമല്ല.