ആലപ്പുഴ: തനിച്ച് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (80) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴുമുതൽ ഇവരെ കാണാനില്ലായിരുന്നു. ഇന്ന് പുലർച്ചെ മണൽവാരൽ തൊഴിലാളികളാണ് കീരിക്കാട് ജെട്ടിക്ക് സമീപം കായലിൽ മൃതദേഹം കണ്ടത്. കൈയും കാലും ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. പിന്നീട് കനകക്കുന്ന് ജെട്ടിക്ക് സമീപം അടിഞ്ഞ മൃതദേഹം കനകക്കുന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് കരക്ക് എത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.
തങ്കമ്മ ധരിച്ചിരുന്ന മാലയും വളയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.