തിക്കോടി: ചിങ്ങപുരത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. റിട്ട.അധ്യാപിക സുജ നാരായണ്‍, രാഘവന്‍ തടത്തില്‍, പുതുക്കോട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.
ചാക്കര റോഡില്‍ പ്രഭാത സവാരിയ്ക്കിടെയാണ് സുജയ്ക്ക് കടിയേറ്റത്. സൈക്കില്‍ യാത്രയ്ക്കിടെയാണ് രാഘവനെ ആക്രമിച്ചത്. തിക്കോടി പയ്യോളി ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. വിദ്യാര്‍ഥികളടക്കം ഭീതിയിലാണ് യാത്ര ചെയ്യുന്നത്.
നാലും അഞ്ചും നായകള്‍ കൂട്ടത്തോടെയാണ് തെരുവുകളിലും റോഡരികുകളിലും കാണപ്പെടുന്നത്. പ്രഭാത സവാരിക്കിറങ്ങുന്നവരും വയോധികരുമെല്ലാം പേടിയോടെയാണ് പുറത്തിറങ്ങുന്നത്.