പുതുപ്പാടി: പുതുപ്പാടി കണ്ണപ്പൻക്കുണ്ട് നിലമ്പുർക്കാട് കാടിനോട് ചേർന്ന ഭാഗത്തു തെക്കേക്കര മാമച്ചൻ (മാത്യു )വിന്റെ പശുവിനെയും കിടാവിനെയും ഇന്നലെ പുലർച്ചെ കടിച്ചുകൊന്നു ഭക്ഷിച്ചത് പുലിയെന്ന് സ്ഥിരീകരിച്ചു.

 പുലിയുടെ ചിത്രം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഇന്നു തന്നെ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്ന് താമരറേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ പറഞ്ഞു.