വടകര: മണിയൂർ തുറശ്ശേരികടവിൽ കനത്ത മഴയെത്തുടർന്ന് ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു വീണു. ഇരിങ്ങോട്ട് സജീവൻ, ഷിനോജ് എന്നിവരുടെ വീടാണ് തകർന്നത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയിലാണ് വീടിന്റെ മേൽക്കൂര തകർന്ന് വീണത്.
പുലർച്ചെ വീടിനുള്ളിൽ നിന്ന് വലിയ ശബ്ദം കേട്ട് ഭയന്ന സഹോദരങ്ങൾ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. ഇവർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ മേൽക്കൂരയുടെ വലിയൊരു ഭാഗം വൻ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു.