തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ സർക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുവെന്ന ഗവർണർ പറഞ്ഞു. ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെൻഷൻ 3000 രൂപയായി ഉയർത്തും. കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നൽകും. ചെറുകിട വ്യവസായ സംരംഭങൾക്ക് സഹായം നൽകും.റബ്ബർ അടക്കമുള്ളവയുടെ താങ്ങുവില ഉയർത്തും. വന്യജീവി പ്രശ്ന‌ത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും. കയറ്റുമതി വർധിപ്പിക്കാൻ നടപടി സ്വീകരിക്കും.സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവർണർ പറഞ്ഞു.

മണ്ണ്പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനം ഒരുക്കും. സുഗന്ധവ്യഞ്ജന മേഖലക്കായി സ്പൈസ് പാർക്ക്.നിക്ഷേപക സൗഹൃദ സമീപനം സ്വീകരിക്കും. രാജ്യാന്തര ചലച്ചിത്രമേള മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.തീർത്ഥാടന ടൂറിസം മെച്ചപ്പെടുത്തും. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താൻ ലാൻഡ് ബാങ്ക് സ്ഥാപിക്കും.ബൈ പാസുകൾ നാല് വരിയാക്കും. പബ്ലിക് പ്രൈവറ്റ് സഹകരണത്തോടെ പട്ടയം ഉപാധി രഹിതമാക്കുനെൽവയൽ /നീർത്തട നിയമം സുതാര്യമാക്കും കുട്ടികളും യുവജനങ്ങളും ലഹരിയുടെ പിടിയിലാവാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും. ഐ ടി വകുപ്പിൻ്റെ പുതിയ പേര് ഐ ടി future ടെക്നോളജി എന്നാകും. ഐ ടി വകുപ്പിൻ്റെ പുതിയ പേര് ഐ ടി future ടെക്നോളജി എന്നാകും. വഖഫ് ആധൂനിക വത്കരിക്കും. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.

പെൺകുട്ടികൾക്ക് ആർത്തവത്തിന് അവധി നൽകുമെന്നും ഗവർണർ സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധി നൽകുമെന്നാണ് ഗവർണർ അറിയിച്ചത്. ജലസ്രോതസ്സുകളുടെ സംരക്ഷണ ഉറപ്പാക്കും. പൗരന്മാർക്ക് ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും. ജലസ്രോതസ്സുകളിൽ മണൽ നീക്കം നടത്തുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ അറിയിച്ചു.

എക്സൈസ് വകുപ്പ് നവീകരിക്കും.മദ്യസക്തി കുറക്കാൻ നടപടിയെടുക്കും. ഓപ്പറേഷൻ തൂഫാൻ പദ്ധതിയും ഗവർണർ പരാമർശിച്ചു...ലഹരി കേസിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും.കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.