വടകര: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെട്ടൂർ സ്വദേശിയും നിലവിൽ ചോമ്പാലയിൽ താമസക്കാരനുമായ കാളിയത്ത് വീട്ടിൽ രവീന്ദ്രൻ മകൻ തുഹിൻ കെ (37) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.30 നും ഇന്ന് രാവിലെ 7.00 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. നിലവിൽ തുഹിൻ താമസിച്ചു വരുന്ന ചോമ്പാലയിലെ വടക്കെ പുത്തൻപുരയിൽ എന്ന വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് ഇയാളെ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മാനസിക വിഷമത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ബന്ധുക്കൾ വടകര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അച്ഛൻ: രവീന്ദ്രൻ, അമ്മ: അന്ന, സഹോദരൻ: തുഷാർ.

പോസ്റ്മാർട്ട നടപടിപൂർത്തിയായ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.