വാഷിംഗ്ടൺ :യുഎസിന് നേരെയുണ്ടാകുന്ന ഓരോ ആക്രമണത്തിനും ഇരുപത് മടങ്ങ് ശക്തമായി തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എയർ ഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാനെതിരെ ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇറാൻ ഇതിനകം തന്നെ സൈനികപരമായി പരാജയപ്പെട്ടതാണെന്നും അവർക്ക് ഇപ്പോൾ വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാൻ ഒരു കരാറിലെത്താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അത്തരമൊരു കരാറിന് അവർ യോഗ്യരാണോ അല്ലെങ്കിൽ അവർ ആ കരാറിനെ മാനിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. കരാർ ഒപ്പിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ എന്തിനാണ് ഇറാൻ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് എന്ന ചോദ്യത്തിന്, അവർക്ക് അല്പം നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഭ്രാന്തമായ രീതിയിലാണ് പെരുമാറുന്നതെന്നും ട്രംപ് മറുപടി നൽകി.
വലിയ രീതിയിലുള്ള തിരിച്ചടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ട്രംപ്, യുഎസ് മുൻപ് തന്നെ ശക്തമായി തിരിച്ചടിച്ചിട്ടുണ്ടെന്നും ഇനി അവർ ഒരു തവണ ആക്രമിച്ചാൽ ഇരുപത് മടങ്ങ് ശക്തിയോടെ തിരിച്ചു തല്ലുമെന്നും പ്രഖ്യാപിച്ചു. ഇറാനുമായി ഒരു പൂർണ്ണ സൈനിക സംഘട്ടനത്തിലേക്ക് യുഎസ് മടങ്ങുകയാണോ എന്ന ചോദ്യത്തിന്, യുഎസിന് വിജയിക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നും സൈനികപരമായി യുഎസ് ഇതിനകം തന്നെ വിജയം കൈവരിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ളില്‍ അമേരിക്കന്‍ സൈന്യം വ്യാപക വ്യോമാക്രമണം നടത്തി
ഭാവിയിൽ ഗസ്സ പ്രദേശങ്ങളിലെയും ഇസ്റാഈൽ ഉൾപ്പെടെയുള്ള മേഖലകളിലെയും അന്താരാഷ്ട്ര സുരക്ഷാ സാഹചര്യങ്ങളെക്കൂടി ബാധിക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ പുതിയ വാക്പോര്.