നാദാപുരത്ത് മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് പരിക്കേറ്റു. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടില്‍ കണ്ണന്‍(71), ഭാര്യ ദേവി(60) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മരുമകളായ നീതു ഭര്‍തൃപിതാവിനെയും മാതാവിനെയും ക്രൂരമായി അക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.