കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിവസ്സവും സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 14,510 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന് 440 രൂപ കുറഞ്ഞു 1,16,080 രൂപയുമാണ് ഇന്നത്തെ വില.
പതിനെട്ട് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,920 രൂപയും പവന് 95,360 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും 14 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപയും കുറഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ മാറ്റം രേഖപ്പെടുത്തിയ ഒൻപത് കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,985 രൂപയാണ് വില (പവന് 47,880 രൂപ).
വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 280 രൂപയും, പത്ത് ഗ്രാം വെള്ളിയുടെ വില 2,800 രൂപയുമാണ്. കേരളത്തിലെ സ്വർണ്ണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.