കൊച്ചി: സ്വർണവിലയിൽ ഇന്ന് രണ്ടാം തവണയും ഇടിവ്. ഗ്രാമിന് 100 രൂപയുടെ കുറവാണ് വൈകുന്നേരം രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,010 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. 1,04,080 രൂപയായാണ് വില ഇടിഞ്ഞത്.
18 കാരറ്റ് സ്വർണത്തിൻ്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. 10,695 രൂപയായാണ് 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് കുറഞ്ഞത്. പവന്റെ വില 85,560 രൂപയായും ഇടിഞ്ഞു. രാജ്യാന്തര വിപണിയിലും ഇന്ന് സ്വർണത്തിന് നഷ്ടമുണ്ടായി.
1.12 ശതമാനത്തിന്റെ നഷ്ടത്തോടെയാണ് ആഗോളവിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഔൺസിന് 45 ഡോളർ ഇടിഞ്ഞ് 4,035.49 ഡോളറിലെത്തി. വെള്ളി വിലയിലും ഇടിവുണ്ടായി 0.97 ഡോളർ കുറഞ്ഞ് ഔൺസിന് 57.92 ഡോളറായി. ഇന്ന് രാവിലേയും സ്വർണവില ഇടിഞ്ഞിരുന്നു.
രാവിലെ ഗ്രാമിന് 85 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവൻ്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. മിഡിൽ ഈസ്റ്റിൽ സ്ഥിതി വീണ്ടും കലുഷിതമായതും ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയുമാണ് സ്വർണത്തിന്റെ വില വർധനക്കുള്ള പ്രധാന കാരണം.