കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 115 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 12,905 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 920 രൂപയുടെ കുറവുണ്ടായി. 1,03,240 രൂപയായാണ് പവൻെ വില കുറഞ്ഞു. ഇന്നലെ രാവിലെ 1,02,760 രൂപയായി കുറഞ്ഞ സ്വർണവില വൈകുന്നേരം 1,03,240 രൂപയിലേക്ക് തിരികെ കയറിയിരുന്നു.
രാജ്യാന്തര വിപണിയിലും സ്വർണവില ഇടിഞ്ഞിട്ടുണ്ട്. സ്പോട്ട് ഗോൾഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 3,979.41 ഡോളറിലേക്ക് താഴ്ന്ന. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക. ഔൺസിന് 3,942.99 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറിയിൽ നിന്നുള്ള വരുമാനം വർധിച്ചതും ഇറാൻ-യുഎസ് സമാധാന കരാർ സംബന്ധിച്ച ആശങ്കകളുമാണ് സ്വർണവിലയിടിക്കുന്ന പ്രധാനഘടകം.
ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയാണ് സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. സെപ്‌തംബറിൽ നിരക്ക് വർധനയുണ്ടാവുമെന്നാണ് 67 ശതമാനം വ്യാപാരികളും കരുതുന്നത്. ഇതിനൊപ്പം കരാറിൽ നിന്ന് യുഎസും ഇറാനും പിന്മാറുമോയെന്നും ആശങ്കയുണ്ട്. ആഗോള വിപണിയിൽ വെള്ളി, പ്ലാറ്റിനം, പല്ലേഡിയം വിലകളും ഇടിഞ്ഞിട്ടുണ്ട്.
സ്പോട്ട് സിൽവർ നിരക്ക് 1.4 ശതമാനം ഇടിഞ്ഞ് 57.75 ഡോളറിലേക്ക് എത്തി. പ്ലാറ്റിനത്തിന് 0.6 ശതമാനം നഷ്‌ടമുണ്ടായി. 1,542 ഡോളറായാണ് ഔൺസിന്റെ വില കുറഞ്ഞത്. പല്ലേഡിയത്തിന്റെ വിലയിൽ 0.4 ശതമാനത്തിന്റെ കുറവുണ്ടായി. 1,199.34 ഡോളറായാണ് വില കുറഞ്ഞത്.