കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. മഞ്ഞപ്പെട്ടി, കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്.

ഭർത്താവ് ചന്ദ്രനെ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞു പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മകൻ സനൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചയാണ് സംഭവം. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.