വയനാട്: ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ (ദേശീയപാത 766) വലിയ ചരക്കുവാഹനങ്ങള്‍ക്കും മള്‍ട്ടി ആക്‌സില്‍ ലോറികള്‍ക്കും ഏര്‍പ്പെടുത്തിയ കര്‍ശന യാത്രാവിലക്ക് ലംഘിച്ച് ചുരത്തിലൂടെ സര്‍വീസ് നടത്തുന്ന വലിയ വാഹനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഈ നിയന്ത്രണം ബാധകമാവുക. മഴക്കാലം തീരുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയോ ഈ ക്രമീകരണം തുടരും.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍, കാറുകള്‍, ജീപ്പുകള്‍, ടാക്‌സികള്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്കും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, പൊലിസ്, സൈന്യം തുടങ്ങിയ അടിയന്തര സേവന വിഭാഗങ്ങള്‍ക്കും ഈ വിലക്ക് ബാധകമല്ല.