പുതുപ്പാടി: പുതുപ്പാടി മേഖലയിൽ ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ 4 പേർക്ക് പരിക്കേറ്റു.
മലോറം നെരൂക്കുംചാലിലെ മരണവീട്ടിൽ വീടിനകത്ത് നിൽക്കുകയായിരുന്ന പുത്തൻപീടിക സ്വദേശികളായ സാബിത, വഹീത എന്നിവർക്കും, ചമൽ എട്ടേക്കറിൽ വീടിന്റെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഇന്ദുലേഖ (53), വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ചക്കിക്കാവ് കുണ്ടോത്ത് സ്വദേശി അംബിക (60) എന്നിവർക്കുമാണ് മിന്നലേറ്റത്.
പരിക്കേറ്റ നാലുപേരും ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.