മേപ്പാടി: മേപ്പാടി കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ അയ്യൻകൊല്ലി സ്വദേശി അമൽ വിഷ്ണുവാണ് മരിച്ചത്. കോത്തഗിരിയിലെ

ജ്വല്ലറിയിലെ റീജിയണൽ മാനേജറാണ് ഇദ്ദേഹം.

ഇന്ന് (ഓഗസ്റ്റ് 20) വൈകീട്ടോടെയാണ് വെള്ളച്ചാട്ടത്തിൽ അമൽ വിഷ്ണുവിനെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന്

കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.

തുടർന്ന് തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർ നടത്തിയ ഊർജ്ജിതമായ

തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മേപ്പാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.