കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഒമ്പത് വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമത്തിൽ വയോധികന് 80 വർഷം കഠിന് തടവിന് വിധിച്ച് കോടതി. പ്രതി ചെല്ലപ്പൻ മാധവന് തടവിന് പുറമെ 2.60 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. 2025 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം. അയർക്കുന്നം മഹാത്മാഗാന്ധി കോളനിപരിസരം സ്വദേശിയാണ് ചെല്ലപ്പൻ. പോക്സോ നിയമം, പട്ടിക ജാതി-പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.