കോഴിക്കോട്:ചാലിയാർ എളമരം കടവിൽപാലത്തിനു സമീപം പുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെ ആറരയോടെയാണ്
പാലത്തിനു മുകളിൽ വ്യായാമം ചെയ്യുന്നവർ പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടത്.
ഉടൻതന്നെ മാവൂർ പോലീസിലും മാവൂർ ഫയർ യൂണിറ്റിലും വിവരമറിയിച്ചു.ദേഹ പരിശോധനയിൽ
ലഭിച്ച രേഖകളിൽ ഒറ്റപ്പാലം അയ്യന്നൂർ സ്വദേശിയായ ദിലീപ് (30)ആണ് മരിച്ചതെന്ന്
വ്യക്തമായിട്ടുണ്ട്.
പോലീസും ഫയർ യൂണിറ്റും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്ക് എത്തിച്ചു.മാവൂർ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.