കോഴിക്കോട്: തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. എടക്കര സ്വദേശി പറമ്പത്തൊടുകയിൽ ഷനിൽ പി.ടി. (40) ആണ് മരിച്ചത്. നരിക്കുനി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു അപകടം. ഷനിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് അതേദിശയിൽ പേവുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു.
അച്ഛൻ: പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രൻ
ഭാര്യ: ശാരിക