മലപ്പുറം: വീട്ടുകാർ മൊബൈൽ ഫോൺ എടുത്തുവെച്ചതിലെ മനോവിഷമത്തെ തുടർന്ന് പതിനെട്ടുകാരൻ ജീവനൊടുക്കി. അങ്ങാടിപ്പുറം സ്വദേശി മുന്‍ഷീദാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്.
കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാവ് മുന്‍ഷീദിനെ വിലക്കുകയായിരുന്നു. തുടർന്ന് ഫോൺ കൈവശത്ത് നിന്ന് വാങ്ങി വെക്കുകയും ചെയ്തു. ഇതിൽ കടുത്ത മനോവിഷമം പ്രകടിപ്പിച്ച മുന്‍ഷീദ്, ഉമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സ്വന്തം മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഉമ്മ തിരിച്ചെത്തി നോക്കിയപ്പോഴാണ് മുറിയിൽ മുന്‍ഷീദിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ മൗലാന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അങ്ങാടിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ കുടുംബാംഗങ്ങളോടോ കൗൺസിലർമാരോടോ സംസാരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അഭ്യർത്ഥിച്ചു.