കോഴിക്കോട്: ഇറക്കത്തിന് അവസാനമായി. സ്വർണവില ഇന്ന് കുതിച്ചുയർന്നു. ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 14,515 രൂപ നൽകണം. ഇന്ന് ​ഗ്രാമിന് 140 രൂപയാണ് വർധിച്ചത്.

ഒരു പവന് 1120 രൂപാ വർധിച്ച് 1,16,120 രൂപയിലെത്തി. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ച് 1,23,120 ആയി ഉയർന്നിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വിലയായിരുന്നു ഇത്. രണ്ടു ദിവസമായി സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.