വടകര: ദേശീയപാത വികസന പ്രവൃത്തികൾ മന്ദഗതിയിലായ സാഹചര്യത്തിൽ അഴിയൂർ-വെങ്ങളം റീച്ചിലെ നിർമ്മാണ കമ്പനിയെ മാറ്റി. ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ ആണ് മാറ്റിയത്. നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഉണ്ടായ വീഴ്ചയും നിർമ്മാണത്തിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
കെല്ലർ ഗ്രൂപ്പും, ഗൾഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്. ദേശീയപാതയിൽ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്. 40 ശതമാനം മാത്രമാണ് ഈ റീച്ചിൽ നിർമാണം നടന്നത്. വടകര മേൽപ്പാല നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല .
പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഉണ്ടായ വീഴ്ചയും നിർമ്മാണത്തിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഉപകരാറിൽ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റിയത്.