ചേമഞ്ചേരി: ബൈപ്പാസിൽ വൺവേ തെറ്റിച്ച് വന്ന കാർ സ്കൂട്ടറിലും കാറിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികനായ മുചുകുന്ന് സ്വദേശി ഷാനിദിനും കാർ യാത്രികർക്കും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം.

ചേമഞ്ചേരി പെട്രോൾ പമ്പിന് മുൻപിൽ വച്ച് കോഴിക്കോട് ഭാ​ഗത്ത് നിന്ന് വൺവേ തെറ്റിച്ച് വന്ന എർട്ടിക കാർ  മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുകയും പിന്നീട് കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ അപകടത്തിൽപ്പെട്ട ഇരു വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. അപകടത്തിനിടയാക്കിയ എർട്ടിക കാറിന്റെ മുൻഭാ​ഗം തകർന്നിട്ടുണ്ട്.

പരിക്കേറ്റ കാർ യാത്രികരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. സ്കൂട്ടർ യാത്രികനായ ഷാനിദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലിസ് അപകട സ്ഥലത്തെത്തി.