കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വർധനവ്. ഇന്നലെ രണ്ട് തവണ വില കൂടിയതിന് പിന്നാലെ ഇന്ന് വീണ്ടും വില കൂടി. പവന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,800 രൂപയായി ഉയർന്നു.

​ഗ്രാമിന് 30 രൂപാ കൂടി. ഇതോടെ ഒരു ഗ്രാമിന് 13,975 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1500 രൂപയിലധികം വർധിച്ചതിന് പിന്നാലെ പവന് വൈകീട്ട് 600 രൂപ കൂടിയിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില വർദ്ധനവിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.